ഇന്ന് തിരക്കേറിയ ദിവസമാണ്. അതിനിടയിലാണ് ഭാര്യ അവളുടെ വീട്ടില്‍ പോകാനുള്ള അനുവാദം ചോദിക്കുന്നത്. സ്ത്രീ സ്വാതന്ത്രത്തെ കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച. അതുകൊണ്ട് അനുവാദം നിഷേധിച്ചു. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അനുവാദം നല്‍കണമെന്നും വാദിക്കാനുള്ള പൊയന്റുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ചര്‍ച്ചയ്ക് പോകുമ്പോള്‍ മകള്‍ക്ക് നല്ലൊരു വസ്ത്രം എടുക്കണം പര്‍ദ്ദയെക്കാള്‍ കട്ടിയുള്ള എന്തെങ്കിലും, കോളേജ് ഉല്ലാസയാത്രയ്ക്ക് വിടാത്തതിനുള്ള പരിഭവം മാറട്ടെ.
ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് പൂച്ച കുറുകെ ചാടിയത്.... അതുകൊണ്ട് അല്പം താമസിച്ചാണ് ഇറങ്ങിയത്.... ചാനല്‍ ചര്‍ച്ചയ്ക് മുന്‍പ് അന്ധ വിശ്വാസത്തിനെതിരായ ഒരു ക്ലാസ് ഉത്ഘാടനം ചെയ്യേണ്ടതുണ്ട്. അത് കഴിഞ്ഞു മകന്‍റെ വിവാഹ തടസ്സം മാറ്റാന്‍ ജ്യോത്സ്യനെ കാണുകയും വേണം.
ചാനല്‍ ചര്‍ച്ച കഴിഞ്ഞു പോകുമ്പോള്‍ പ്രകൃതി സംരക്ഷണക്കാരുടെ ഒരു ജാഥയുണ്ട് അതിനു പോകുമ്പോള്‍ കുറച്ചു FURNITURE ഓര്‍ഡര്‍ കൊടുക്കണം. കള്ളത്തടി കൊണ്ട് FURNITURE ഉണ്ടാക്കുന്ന ഒരു കടയുണ്ട് അവിടെ നല്ല വിലക്കുറവാണത്രേ.. അയ്യോ കാറിന്‍റെ ഡിക്കിയില്‍ പ്ലാസ്ടിക്ക് ചാക്കില്‍ കെട്ടിയ വീട്ട് മാലിന്യങ്ങള്‍ ഏതേലും പുഴയില്‍ തള്ളണം.കാര്‍ യാത്രക്കിടയിലാണ് കുത്തക വിരുദ്ധ സമിതി വിളിച്ചത് .COCA-COLAയും Malbaro യും നുകര്‍ന്ന് അവര്‍ക്ക് ഡേറ്റ് കൊടുത്തു. ഹോ ഇന്ന് തിരക്കോട് തിരക്ക് തന്നെ.
മനുഷ്യന്റെ തുല്ല്യതയെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുന്നതിനിടയില്‍ ഡ്രൈവറെ വിട്ടു രണ്ടു ചായ വാങ്ങിച്ചു. ഹും രണ്ടു പേര്‍ക്കും ഒരേ ചായയോ?അയാള്‍ മനസ്സില്‍ പറഞ്ഞു.
.ഹോ നാളെ പരിപാടികള്‍ കുറവാണ്. അയാള്‍ നാളത്തെ പരിപാടികളുടെ ലിസ്റ്റ് നോക്കി പുളകിതനായി.നാളെ രണ്ടു പ്രഭാഷണങ്ങള്‍111 1ഒന്ന് മദ്യ വിരുദ്ധ സമിതിയുടെ രണ്ട് ലൈംഗീക തൊഴില്‍ സംരക്ഷണ ജാഥയിലും.