എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Sunday, 5 October 2014

ബ്രിക്ക് ഗയിം

ബ്രിക്ക് ഗയിം  പ്രിയപ്പെട്ടതാണ്‌
ഒരോ പുതിയ കട്ടവരുമ്പോഴും
സൂക്ഷിച്ച് നിരത്തിയടുക്കും
എത്ര സൂക്ഷിച്ചാലും ചില
കട്ടകൾ മെരുങ്ങുകില്ല
അതു വകവയ്കാതെ വ്Iണ്ടുമടുക്കും
പിന്നെയും പിന്നെയും പലരൂപത്തിൽ
മെരുങ്ങാത്തവ വേഗം വേഗം വരും
പിന്നെ അതിൽ കുറച്ചുഹരം കയറി മത്സരിക്കും
ഇടയ്ക് കൈവിട്ടുപോകും
സമയം തീർന്ന് തലതട്ടുമ്പോൾ
നിറയ്ക്കാനാകാതെ പോയ
ഇടങ്ങൾ നോക്കി നെടുവ്Iർപ്പിടും
അതിലൊരു കലാരൂപം കാണാൻ ശ്രമിക്കും
ഹൈസ്കോറിനു തൊട്ടു താഴെ,
 പ്രതീക്ഷിച്ചതിലും താഴെയെന്നു നിരാശപ്പെടും

ജീവിതവും പ്രിയപ്പെട്ടതാണ്‌
ആദ്യമൊക്കെ സൂക്ഷിച്ചടുക്കും
എത്ര സൂക്ഷിച്ചാലും ചില
കട്ടകൾ മെരുങ്ങുകില്ല
അതു വകവയ്കാതെ വ്Iണ്ടുമടുക്കും
പിന്നെയും പിന്നെയും പലരൂപത്തിൽ
മെരുങ്ങാത്തവ വേഗം വേഗം വരും
പിന്നെ അതിൽ കുറച്ചുഹരം കയറി മത്സരിക്കും
ഇടയ്ക് കൈവിട്ടുപോകും
ഒടുവിൽ സമയം ത്Iർന്ന് തല തട്ടുമ്പോൾ
നിറയ്കാനാകാതെ പോയ
 ഇടങ്ങൾ നോക്കി നെടുവ്Iർപ്പിടും
എല്ലാ കുറവുകൾക്കിടയിലും
അതിലൊരു രൂപം കാണും
കുറെ സ്വപ്നങ്ങളുടേയും നഷ്ടങ്ങളുടേയും
കൊളാഷ്




8 comments:

  1. ജീവിതമെന്ന ഗെയിം!

    ReplyDelete
  2. ജീവിതം..രസച്ചരട് മുറിയാതെ..rr

    ReplyDelete
  3. ഒടുവിൽ സമയം ത്Iർന്ന് തല തട്ടുമ്പോൾ
    നിറയ്കാനാകാതെ പോയ
    ഇടങ്ങൾ നോക്കി നെടുവ്Iർപ്പിടും
    എല്ലാ കുറവുകൾക്കിടയിലും
    അതിലൊരു രൂപം കാണും
    കുറെ സ്വപ്നങ്ങളുടേയും നഷ്ടങ്ങളുടേയും
    കൊളാഷ്

    ReplyDelete
  4. കളിച്ചു തീരാതെ ഈ ജീവിതം ...!

    ReplyDelete
  5. ജീവിതമെന്ന വീണ്ടും വീണ്ടും കളിക്കാനാവാത്ത വിനോദം... !

    ReplyDelete
  6. നിറയ്ക്കാനാകാതെ പോയ
    ഇടങ്ങൾ നോക്കി നെടുവ്Iർപ്പിടും
    അതിലൊരു കലാരൂപം കാണാൻ ശ്രമിക്കും എല്ലാ കുറവുകൾക്കിടയിലും
    അതിലൊരു രൂപം കാണും
    കുറെ സ്വപ്നങ്ങളുടേയും നഷ്ടങ്ങളുടേയും
    കൊളാഷ് ഈ വരികളിൽ ജീവിതത്തെ പോസിറ്റീവ് ആയി കാണുവാൻ എത്ര മനോഹരമായി എഴുതി ഇട്ടു

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......