എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Friday 7 February 2014

രാഷ്ട്രീയം

രാഷ്ട്രീയ ചങ്ങലയിട്ട് നമ്മെ
ശരിതെറ്റൊന്നു വിവേചിച്ചിടാൻ        
ആവാത്തോരടിമയാക്കി മാറ്റാൻ
ശ്രമമിതാ സൂക്ഷിച്ചിരുന്നോളുക

തെറ്റെന്നോതുകിൽ എതിരാളി-
യെന്ന് മുദ്രണം ചെയ്യുന്നു ഹോ
അറിയുന്നില്ലവർ സ്വതന്ത്രരല്ല
രാഷ്ട്രീയാന്ധരാം കാലാളുകൾ

വാദിച്ചങ്ങു ശരിയാക്കീടരുതാരും
സ്വകക്ഷി ചെയ്യുന്ന തെറ്റൊന്നുമേ
തെറ്റാക്കീടരുതാരുമേ നല്ലത്
എതിർകക്ഷി ചെയ്തീടിലും

മൗനം പുഞ്ചിരിയെന്നിവയല്ലാതൊന്നുമേ
നൽകാനാവില്ല അവർക്കുത്തരം
അല്ലാകഷ്ടം വാക്ക് പോരിനാലില്ലാ
ഗുണം പക്ക്വതക്കുറവിനാൽ



9 comments:

  1. വോട്ടെടുപ്പിലൂടെ അധികാരം എന്നാകുമ്പോള്‍ കറകളഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടാകണം എന്ന് വിശ്വസിക്കുന്നത് മണ്ടത്തരം. കാരണം അവിടെ വോട്ട് തന്നെ പ്രധാനം. കറ കളഞ്ഞ പ്രവര്‍ത്തനം പറച്ചിലില്‍ മാത്രമേ സാധ്യമാകു.

    ReplyDelete
  2. ee rashtreeyathekkal kuzhappam pidichathanathre arashtreeyam...

    ReplyDelete
  3. നാറ്റം പിടിച്ച രാഷ്ട്രീയം

    ReplyDelete
  4. അനുരാജ് അഭിപ്രായപ്പെട്ടതിനോട് ഞാനും യോജിക്കുന്നു.രാഷ്ട്രീയം ആവശ്യമാണ്.എന്നാൽ അതിന്റെ ശരിയായ സാരവും,ലക്ഷ്യവും മനസ്സിലാക്കാതെ ദുരുപയോഗം ചെയ്യുന്ന ആൾക്കാർ(ഇന്നത്തെ രാഷ്ട്രീയക്കാരിലധികവും) സമൂഹനന്മയ്ക്ക് അനാവശ്യം തന്നെയെന്നു തോന്നുന്നു.


    നല്ല കവിതയായിരുന്നു.


    ശുഭാശംസകൾ.....

    ReplyDelete
  5. വിലപ്പെട്ടതാണീ ഉപദേശങ്ങള്‍ ..കവിത നന്നായിരിക്കുന്നു.

    ReplyDelete
  6. സ്വന്തം പാർട്ടി ഒരിക്കലും തെറ്റ് ചെയ്യുന്നില്ല സ്വന്തം മതം ഒരിക്കലും തെറ്റ് ചെയ്യുന്നില്ല തെറ്റ് ചെയ്യാനായി എപ്പോഴും ഇതര പാർട്ടി ഇതര മതം.. നല്ല വരികളിൽ നന്നായി എഴുതി

    ReplyDelete
  7. തെറ്റെന്നോതുകിൽ എതിരാളി-
    യെന്ന് മുദ്രണം ചെയ്യുന്നു ഹോ
    അറിയുന്നില്ലവർ സ്വതന്ത്രരല്ല
    രാഷ്ട്രീയാന്ധരാം കാലാളുകൾ

    ReplyDelete
  8. വാദിച്ചങ്ങു ശരിയാക്കീടരുതാരും
    സ്വകക്ഷി ചെയ്യുന്ന തെറ്റൊന്നുമേ
    തെറ്റാക്കീടരുതാരുമേ നല്ലത്
    എതിർകക്ഷി ചെയ്തീടിലും... anganeyaanu kaanunnath. Nalla prameyam, avatharanam.

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......