എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Thursday, 13 February 2014

ഒരു പ്രണയദിനംകൂടി........

             
  കൊഞ്ഞനം കുത്തി ചിരിച്ചുകടന്നുപോയ്
പ്രണയദിനത്തിലെ സൂര്യൻ പതിവുപോൽ
പൂക്കളില്ലാത്ത പരിഭവമില്ലാത്ത
  ഏകാന്ത ശാന്തത മാത്രമാണെങ്ങുമേ
വശ്യമനോഹരമല്ലിന്നു ഭൂമിയും
ജീവിത പോർക്കളം മാത്രമാകുന്നിതാ
വേണ്ടിതൊന്നും എന്ന് തോന്നിയ നാളുകൾ
നഷ്ടബോധം പിന്നിലുണ്ടെന്ന് സംശയം
പാടിയില്ലാ വസന്തപ്പറവകൾ
മൂകരായ് പാറി പറന്നു പോയെങ്കിലും
നുകർന്നതില്ലീ പൗർണ്ണമിരാവിലെ
ആകാശമുല്ലകൾ പൂത്തൊരു ഗന്ധവും
കേട്ടതില്ലീ മഴത്തുള്ളി പാടിയ
പ്രണയഗാനത്തിന്റെ രാഗാർദ്രഗീതവും
കണ്ടതില്ലാ ആകാശ ഗോപുര
ചിത്രം വര്യ്കുന്ന മാരിവിൽ കാവടി
തിരികെ നടക്കുവാനാവുകില്ലിന്നിനി
പോകട്ടെ ദൂരം പോകുവോളം വരെ

8 comments:

  1. അതെ.
    ഇനിയിപ്പോള്‍ തിരികെ നടക്കാനും പറ്റില്ല, പോകുന്നേടത്തോളം പോകട്ടെ.

    ReplyDelete
  2. കണ്ടതില്ലാ ആകാശ ഗോപുര
    ചിത്രം വര്യ്കുന്ന മാരിവിൽ കാവടി ( വരയ്ക്കുന്ന )

    നല്ല വരികള്‍ .



    PRAVAAHINY

    ReplyDelete
  3. ഇനിയും ദിവസങ്ങൾ.. മുന്നോട്ടു നടക്കാൻ മാത്രം വഴികൾ

    ReplyDelete
  4. തിരികെ നടക്കുവാനാവുകില്ലിന്നിനി
    പോകട്ടെ ദൂരം പോകുവോളം വരെ--------നല്ല വരികള്‍

    ReplyDelete
  5. കവിത നന്നായിരിക്കുന്നു

    ReplyDelete
  6. പോകട്ടെ ദൂരം പോകുവോളം വരെ

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  7. ഇപ്പോഴാണ് ഈ പ്രണയദിനക്കവിത കാണുന്നത്.

    ReplyDelete
  8. ആകാശമുല്ലകൾ പൂത്തൊരു ഗന്ധവും
    കേട്ടതില്ലീ മഴത്തുള്ളി പാടിയ
    പ്രണയഗാനത്തിന്റെ രാഗാർദ്രഗീതവും
    കണ്ടതില്ലാ ആകാശ ഗോപുര
    ചിത്രം വര്യ്കുന്ന മാരിവിൽ കാവടി
    തിരികെ നടക്കുവാനാവുകില്ലിന്നിനി
    പോകട്ടെ ദൂരം പോകുവോളം വരെ

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......