എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Sunday 20 January 2013

ഇനിഅല്‍പ്പം തീറ്റക്കാര്യം



                         
                           











  സ്വാദ്‌ എന്നത്‌ ശീലവുമായും ജീവിത ശൈലിയുമായും ബന്ധപ്പെട്ടിരിക്കുന്നു.ഓരോ സമൂഹത്തിന്റെയും ശീലങ്ങള്‍ സ്വാദിനെ നിര്‍ണ്ണയിക്കുന്നു . കേരളത്തില്‍ ഉള്ളവര്‍ കുത്തരിയും വെളുത്ത പുഴുക്കലരിയും ഇഷ്ടപ്പെടുമ്പോള്‍ തമിള്‍ നാട്ടിലുള്ളവര്‍ പച്ചരി ചോര്‍ ഇഷ്ടപ്പെടുന്നു.പഞ്ചാബികള്‍ അരിയേക്കാള്‍ ഏറെ ഗോതമ്പ്  ഇഷ്ടപ്പെടുന്നു.  മലയാളികള്‍ പുട്ടും, അപ്പവും ദോശയും എല്ലാം ഇഷ്ടപ്പെടുമ്പോള്‍ പഞ്ചാബികള്‍ ചപ്പാത്തിയും ഫുല്‍ക്കായും റൊട്ടിയും ഒക്കെ ഇഷ്ടപ്പെടുന്നു. അവര്‍ കഴിക്കുന്നത്രയും പാലും പാലുല്‍പ്പന്നങ്ങളും നമുക്ക് ചിന്തിക്കാനേ ആവില്ല. വല്ലപ്പോഴും ഒരു രസത്തിനു മറ്റു സംസ്കാരങ്ങളുടെ ഭക്ഷണം കഴിക്കാമെങ്കിലും അധികമായാല്‍ വയറിനു പ്രശ്നമാകുന്നത് ശ്രധ്ധിച്ച്ചിട്ടില്ലേ? . എല്ലാവരും ഇഷ്ടപ്പെടുന്ന അന്താരാഷ്ട്ര വിഭവങ്ങള്‍ പൊതുവേ അജിനോ മോട്ടോ അമിത കൊഴുപ്പ്‌ തുടങ്ങി കൃത്രിമമായി സ്വാദ്‌ മുകുളങ്ങളെ ഉദ്ദീപിപ്പിക്കുന പദാര്‍ഥങ്ങള്‍  ധാരാളമായി കാണാം. ഇത് ധാരാളം കഴിച്ചാല്‍ സലീംകുമാര്‍ പറഞ്ഞത് പോലെ ഗുദാ ഹുവ ആകും.
                    ഞാന്‍ എന്തുകൊണ്ട് നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്നില്ല പൊതുവേ എന്നോട് ചോദിക്കപ്പെടുന്ന ചോദ്യം ആണ് ഇത്. ചിലര്‍ അല്പം പരിഹാസമായും സഹതാപത്തോടെയും ചോദിക്കുന്ന ചോദ്യം. നരകത്തെ പേടിച്ചാണോ എന്ന് ചിലര്‍, ഇതില്ലാതെ ജീവിക്കാന്‍ പറ്റുമോ എന്ന് വേറെ ചിലര്‍. കൂടുതല്‍ കാലം ജീവിക്കാനുള്ള കൊതി കൊണ്ടാണോ ? ഇതൊന്നും കഴിക്കാതെ എന്തിനാ കൂടുതല്‍ ജീവിച്ചിട്ട്?. വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായാണോ ? എന്തെല്ലാം ചോദ്യങ്ങള്‍ . ഇനി ഞാന്‍ എന്റെ ഭാഗം വ്യക്തമാക്കാം.
                                                                          കുട്ടിക്കാലത്ത്‌ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി തന്നെയായിരുന്നു നോണ്‍ വെജിറ്റേറിയന്‍ ഉപേക്ഷിച്ച്ചിരുന്നത്. മുതിര്‍ന്ന ശേഷവും അത് തുടരുന്നത് വിശ്വാസവും പാരമ്പര്യവും മാത്രം കൊണ്ടല്ല അതിനു എനിക്ക് എന്റേതായ കാരണങ്ങള്‍ ഉണ്ട്.  
               നോണ്‍ വെജ് ഭക്ഷണങ്ങള്‍ കുട്ടിക്കാലം മുതല്‍ കഴിച്ച് ശീലിക്കാത്തവര്‍ക്ക് അത് കഴിക്കുവാന്‍ പ്രയാസമാണ്. കഴിച്ചാലും ദഹിക്കുവാനും പ്രയാസമായിരിക്കും. കൊച്ചുകുട്ടികള്‍ക്ക് അല്പ്പാല്‍പ്പമായ്‌ കൊടുത്താണ് നോണ്‍ വെജ് ശീലിപ്പിക്കുന്നത്. ഒരു നിശ്ചിത പ്രായത്തിനകം നമ്മുടെ രുചി ശീലങ്ങള്‍ ചിട്ടപ്പെടും.അതിനു ശേഷം വരുന്ന അന്ന്യ രുചികള്‍ ഉദരം തിരസ്കരിക്കും. സ്വാദ്‌ മാത്രം നോക്കി കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മുടെ വയറ്റിനു പിടിക്കില്ല എന്ന് കേട്ടിട്ടില്ലേ? 
               ഇറച്ചിയും മീനും കഴിക്കാനാവാത്തതു വലിയ നഷ്ടം എന്ന് പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ എല്ലാ നോണ്‍വെജ്  ഐറ്റവും കഴിക്കുമോ? പട്ടി മാസം? പാമ്പിന്‍ ഇറച്ചി ? തേള്‍, പഴുതാര, പാറ്റ പല്ലി തുടങ്ങിയവ. ഇവയെല്ലാം വിവിധ സ്ഥലങ്ങളില്‍  ആളുകള്‍ സ്വാദിഷ്ടമായി കഴിക്കുന്നില്ലേ . ഇതൊക്കെ കഴിക്കാഞ്ഞിട്ടു നിങ്ങള്‍ക്കാര്‍ക്കെങ്കിലും നഷ്ടബോധമുണ്ടോ എന്ന് ചോദിക്കുന്ന പോലെയേ ഉള്ളൂ ഇതും. സാധാരണ നോണ്‍ വെജ് വിഭവങ്ങള്‍ കാണുമ്പോള്‍ vegitarians-നു ണ്ടാകുന്ന വികാരങ്ങള്‍ ഇതൊക്കെ കാണുമ്പോള്‍ ഇവ എല്ലാം കാണുമ്പൊള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനു ഏകദേശം സമം എന്ന് പറയാം.അതുകൊണ്ട് തന്നെ നോണ്‍ വെജ് കഴിക്കാത്തത്തില്‍ vegitarians-നു യാതൊരു  നഷ്ടബോധവും ഇല്ല.
                                Vegitarian ഭക്ഷണത്തിന്‍റെ അധ്യാത്മീക വശം അതിന്റെ അഹിംസയും ത്യാഗവും ആണ്. മാംസങ്ങളില്‍ ഏറ്റവും രുചികരം മനുഷ്യമാംസമാണെന്നു ആരെങ്കിലും പറഞ്ഞാല്‍ അത് പരീക്ഷിച്ച് നോക്കാന്‍ ആരെങ്കിലും തയ്യാറാകുമോ ?. മനുഷ്യനെ പോലെ തന്നെ സഹജീവികളെയും കാണണം എന്ന അധ്യത്മീക ചിന്തയാണ് വെജിറ്റേറിയനിസത്തിനു പിന്നില്‍. സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റം(വേദന സംവേദിപ്പിക്കുന്നതിനു ജീവികളില്‍ ഉള്ളത്) ഇല്ലാത്ത സസ്യങ്ങളും അവയുടെ ഫല മൂലാദികളും ഭക്ഷിക്കുന്നത് മൂലം അവയ്ക്ക് വേദന ഉണ്ടാകുന്നില്ല.  പണ്ട് ക്രിത്രിമങ്ങളില്ലാതെ വളര്‍ത്തിയിരുന്ന പശുവിന്റെ പാല്‍ വെജ് ആയി കണക്കാക്കാമായിരുന്നു.  (പശു അതിന്‍റെ കുട്ടിക്ക്‌ ആവശ്യമായത്തില്‍ കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതായി പശുവിനെ വളര്ത്തിയിട്ടുള്ളവര്‍ക്ക്‌ അറിയാം)
     നമ്മുടെ ഭക്ഷണ രീതി മുന്‍പ്‌ നോണ്‍ വെജ് കുറവായി മാത്രം ഉപയോഗിക്കുന്നതായിരുന്നു.  സമൂഹത്തില്‍ മൊത്തത്തില്‍ ഉണ്ടായ സാമ്പത്തീക പുരോഗതിയുടെ ഭാഗമായി ജനങ്ങള്‍ കൂടുതല്‍ നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കാന്‍ തുടങ്ങിയതിന്‍റെ ഫലമായി വിവിധ തരം അസുഖങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നില്ലേ? . മനുഷ്യ ശരീരം വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ പാകത്തിന് രൂപപ്പെട്ടിരിക്കുന്നെങ്കിലും വരള്‍ച്ചയും കഠിനമായ കാലാവസ്ഥയും മൂലം നോണ്‍ വേജ്‌ കഴിക്കുവാന്‍ തുടങ്ങി.  ഭക്ഷണത്തിലുള്ള ദൌര്‍ലഭ്യം അതിലൂടെ മറികടക്കാന്‍ മനുഷ്യന് സാധിച്ചു.  ശരീരത്തില്‍ ശേഖരിച്ചു വയ്ക്കപ്പെടുന്ന കൊഴുപ്പ്  അക്കാലത്ത്‌  ഭക്ഷണ ദൌര്‍ലഭ്യം ഉണ്ടാകുമ്പോള്‍ പ്രയോജനകരമായിരുന്നു, ഇന്ന് ഹൃദയ അസുഖങ്ങള്‍ക്ക് കാരണം ആവുന്നു.






                   ബയോ മഗ്നിഫിക്കെഷന്‍ ആണ് മത്സ്യ മാംസാദികള്‍ ഉപയോഗിക്കുന്നതില്‍ ഉള്ള മറ്റൊരു പ്രശ്നം.(ഗ്രാഫ് ശ്രദ്ദിക്കൂ) ജീവികള്‍ക്ക് നല്‍കുന്ന ആന്റി ബയോട്ടിക്കുകളും  ഹോര്‍മോണുകളും മനുഷ്യ ശരീരത്തില്‍ എത്തുന്നു. കുട്ടികളില്‍ അമിത വളര്‍ച്ച ,അമിത വണ്ണം, അകാല വാര്‍ദ്ധക്ക്യം എന്നിവയ്ക് കാരണമാകുന്നു . പഴം പച്ചക്കറി എന്നിവയില്‍ ഉള്ള കീടനാശിനി കഴുകല്‍ ,വേവിക്കല്‍ നമ്മുടെ ശരീരത്തില്‍ നടക്കുന്ന പ്രക്രിയകള്‍ എന്നിവ മൂലം കുറെയൊക്കെ ഒഴിവാകുന്നു. എന്നാല്‍ മാംസ ഭക്ഷണത്തില്‍ ജീവികള്‍ ഭക്ഷണമാക്കിയ കീട നാശിനികളും മരുന്നുകളും മനുഷ്യ ശരീരത്തിനു നേരിട്ട് ഉപയോഗിക്കത്തക്കവിധം സംഭരിക്കപ്പെട്ടിരിക്കുന്നു.അത് കൊണ്ട് തന്നെ ജീവികളില്‍ ഉണ്ടാകുന്ന കീട നാശിനികളുടെയും ആന്റി ബയിട്ടിക്കുകളുടെയും അവശിഷ്ടങ്ങള്‍ കൂടുതല്‍ മാരകമാകുന്നത്. 
                 ഇനി നോണ്‍ വെജ് ഭക്ഷണത്തിന്‍റെ സാമ്പത്തികവശങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ നോണ്‍ വെജ് ഭക്ഷണം ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ സ്ഥലം ആവശ്യമുണ്ട്.മനുഷ്യന് നേരിട്ട് ഭക്ഷിക്കാനുള്ള ധാന്ന്യവും പച്ചക്കറികളും മറ്റും വ്യാവസായികമായി വളര്‍ത്തുന്ന   ജീവികള്‍ക്ക്‌ നല്‍കുമ്പോള്‍ സംഭവിക്കുന്ന ഊര്‍ജ്ജ നഷ്ടം വളരെ വലുതാണ്‌.  ഇന്ത്യയില്‍ പൌള്‍ട്രി ഉത്പാദനത്തിന് ഉപയോഗിക്കുന്ന ധാന്ന്യങ്ങ്ല്‍ മതിയാകും ഇന്ത്യയിലെ  മുഴുവന്‍ ജനങ്ങളുടെയും പട്ടിണി മാറ്റാന്‍.
                                നോണ്‍ വെജ്‍ ഭക്ഷണം മസാല എണ്ണ ഇവ ഉപയോഗിച്ച് നാക്കിനെ കബളിപ്പിക്കലാണ്. നോണ്‍ വെജ് പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ പടിപടിയായി കുറച്ചു കൊണ്ട് വരിക.  പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങി ജീവിക്കാം.
(കടപ്പാട്: ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്ന്)
               

11 comments:

  1. ഈശ്വരാ..മുകളിൽ കൊടുത്ത ചിത്രങ്ങൾ കണ്ട്‌ കൊതിച്ച്‌ താഴേക്ക്‌ എത്തീതും ഉള്ള വിശപ്പും പോയി..!
    വിവരണങ്ങൾക്ക്‌ നന്ദി ട്ടൊ..ആശംസകൾ.,!

    ReplyDelete
  2. നല്ല വിവരണമായിരുന്നു. വിജ്ഞാനപ്രദവും....

    ശുഭാശംസകൾ....



    ReplyDelete
  3. സിംഗപ്പൂരില്‍ താമസിച്ചിരുന്നപ്പോള്‍ ചൈനാക്കടകളില്‍ പലതരം ജീവികളെ ഉണങ്ങി ഭരണിയില്‍ വില്‍ക്കാന്‍ വച്ചിരിയ്ക്കുന്നത് കണ്ടിട്ടുണ്ട്

    ReplyDelete
  4. നല്ല ലേഖനം. ഒരു വ്യക്തിയുടെ ''രുചി'' വേറൊരു വ്യക്തിയുടെതില്‍നിന്ന് വ്യത്യാസം ഉള്ളതായിരിക്കും. അതുപോലെ, പൊതുവേ, ഒരു വിഭാഗം ആളുകളുടെ, സമൂഹത്തിന്റെ എല്ലാം അങ്ങിനെ മറ്റുള്ളവരുടെതില്‍ നിന്ന് വിഭിന്നമായിരിക്കും. അതെ, മരം കോച്ചുന്ന മഞ്ഞില്‍, ഐസ് ഇട്ട ലസ്സി കുടിക്കുന്നവര്‍ ആണ് പഞ്ചാബികള്‍!

    ഞാന്‍ വെജിട്ടെരിയന്‍ ആണ്. മാംസാഹാരം ഇഷ്ടമല്ല. വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും സഹജീവികളെ വേദനിപ്പിക്കുന്നതുപോലും എനിക്ക് ഇഷ്ടമല്ല. അപ്പോള്‍? കൊല്ലുന്നത്തിന്റെയും തിന്നുന്നതിന്റെയും പ്രശ്നമേ ഉദിക്കുന്നില്ല. അല്ലാതെയുള്ള ഭക്ഷണങ്ങളില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തന്‍.

    ReplyDelete
  5. വെത്യ്സ്ഥമായ ഒരു വായനയും ചിന്തയുമാണ് ഇവിടെ കണ്ടത് ആശംസക;

    ReplyDelete
  6. അറിവുകള്‍ അറിവുകള്‍...
    നല്ല വിവരണം ..
    അതെ..പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങി ജീവിക്കുക ..

    ReplyDelete
  7. ഇതാരാടാ ന്‍റെ പേരില്‍ ഒരാള്‍ (നിധീഷ് ) ന്നു നോക്കി വന്നപ്പോള്‍ പറയുന്ന കാര്യോം മ്മടെ ഇഷ്ട കാര്യങ്ങള്‍ ... ഈ ഭക്ഷണമേ !!!!. പക്ഷെ ഞാന്‍ അല്‍പ്പം മീനും കോഴീം ഒക്കെ കഴിക്കണ ആളാണ് .
    ഏതായാലും എഴുത്ത് ഉഷാറായി ... ഞാനും ങ്ങടെ ചങ്ങാതിയായി ട്ടോ .!!!!

    ReplyDelete
  8. ഭക്ഷണകാര്യമായതു കൊണ്ട് താല്പര്യത്തോടെ വായിച്ചു തുടങ്ങിയതായിരുന്നു. പക്ഷേ... :)


    എന്തായാലും നന്നായെഴുതി.

    ReplyDelete
  9. പ്രിയപ്പെട്ട നിധീഷ്,

    സുപ്രഭാതം !

    വളരെ നന്നായി എഴുതിയ പോസ്റ്റ്‌ ഒരു പാട് പേര് വായിക്കണം.കാര്യകാരണ സഹിതം സസ്യാഹാരി ആയി മാറുന്നതിന്റെ ആവശ്യകതയെ കുറിച്ച് എഴുതിയിട്ടുണ്ട്.ഞാന്‍ സസ്യാഹാരി ആണ്,കേട്ടോ.

    ഹാര്ദമായ അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  10. കമന്റ്‌ ഇടാന്‍ ഈ ലൈവ് ട്രാഫിക്‌ ഫീഡ് സമ്മതിക്കുന്നില്ലല്ലോ നിധീഷ് വര്‍മ .
    ദോശയുടെയും ഊണിന്റെയും ചിത്രം ഞാന്‍ ഒന്ന് കടമായിട്ട് എടുത്തു ട്ടൊ.

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......