എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Thursday, 13 March 2014

ഞാനത്തം

എപ്പോഴും ഒരു സ്കെയിയിലുമായാണ് നടപ്പ്
തന്നെക്കാൾ മുകളിലുള്ളവരെ കണ്ടാൽ
ഒന്നൂടെ ഞെളിഞ്ഞ് നോക്കും ഒത്തില്ലെങ്കിൽ
ആരുടെയെങ്കിലും മുകളിൽ കയറി നോക്കും

അളന്നു വച്ച കട്ടളപ്പടിയിൽ തല തട്ടി
കടന്നു വരുന്നവർക്കേ മനസ്സിൽ സ്ഥാനമുള്ളു
നൂലുപിടിച്ച് അളക്കുമ്പോൾ കടുകിട തെറ്റിയാൽ
തലയിലെ താളം തെറ്റുന്നതെന്റെ കുറ്റമാണോ

തെറ്റ് പറ്റിയതല്ല, ഉദ്ദേശം മാറിപോയതാണ്
അതിനുള്ള അവകാശം എനിക്കുമാത്രമാണ്
ഞാൻ വരച്ച വരയിലെ കുറച്ചു ഭാഗത്ത്
ഒട്ടും വളയാത്ത ഭാഗം കണ്ടില്ലേ?
നിങ്ങടെ വര മുഴുവൻ അങ്ങിനെ വേണം

എന്റെ ഒഴുക്കു തടയാതിരിക്കാൻ
എനിക്കിച്ഛാ ഭംഗം ഉണ്ടാവാതിരിക്കാൻ
അതിനെല്ലാവരും നേരെയാവണമെന്ന
സദുദ്ദേശത്തിലാണ് വായ് മെനെക്കെടുത്തുന്നത്

ചില നാട്ടിൽ അഹങ്കാരമെന്നും
ചിലർ അൽപ്പത്തമെന്നും പറയുന്നതിനെ
ഞാനത്തമെന്ന് വിളിച്ചാൽ അത് എനിക്ക്
ശരിയും നിങ്ങൾക്ക് തെറ്റുമാവുന്നതെങ്ങിനെ

18 comments:

 1. ഞാനത്തം
  ശരിയത്തം

  കൊള്ളാം

  ReplyDelete
  Replies
  1. നന്ദി അജിത്തേട്ടാ ഇവിടെത്തുന്നതിനും പ്രോത്സാഹനത്തിനും

   Delete
 2. എന്റെ ഒഴുക്കു തടയാതിരിക്കാൻ
  എനിക്കിച്ഛാ ഭംഗം ഉണ്ടാവാതിരിക്കാൻ
  അതിനെല്ലാവരും നേരെയാവണമെന്ന
  സദുദ്ദേശത്തിലാണ് വായ് മെനെക്കെടുത്തുന്നത്

  സ്വയം നിരീക്ഷമാണ് ഇന്നേറ്റവും പ്രാധാന്യമുള്ളതെന്ന് കരുതുന്നു.
  നന്നായി.

  ReplyDelete
  Replies
  1. ബ്ലോഗ് ലോകത്തെ കഥാകാരന്മാരിലെ സൂപ്പർ സ്റ്റാർ രാംജിയേട്ടന്റെ കമന്റുകൾ വളരെ പ്രോത്സാഹജനകമാണ് . നന്ദി പറയുന്നില്ല...

   Delete
 3. 'എന്നെ' കുറിച്ചുള്ള ആക്ഷേപഹാസ്യം നന്നായി.
  താൻ എന്താടോ നന്നാവാത്തത് ?

  ReplyDelete
  Replies
  1. എല്ലാവരുടെയും " ഞാനത്തം" ഇല്ലാത്ത കിനാശേരി അതായിരുന്നു ഞാൻ കണ്ട സ്വപ്നം . ഇനി ഞാൻ നന്നായിക്കോമേ .......
   നന്ദി മനസ്സിൽ .......

   Delete
 4. മാലങ്കോട് മാഷേ...... :)

  ReplyDelete
 5. എന്നെ അറിഞ്ഞാല്‍ എല്ലാം അറിഞ്ഞു..

  ReplyDelete
  Replies
  1. അതെ അതു ത്ന്നെ വല്ല്യ അറിവ് ....
   നന്ദി

   Delete
 6. ഈ ഞാനത്തം എന്നു പറയുന്നത് ഒരു തരം അപകര്‍ഷതയില്‍ നിന്നും ഉണ്ടാകുന്നതാണത്രെ ......

  ReplyDelete
  Replies
  1. അതെ എന്റെ കുറവുകളെയാണല്ലോ ഞനത്തം എന്ന് വിളിക്കുക
   നന്ദി......................

   Delete
 7. നല്ല കവിത. എനിക്കും ഒരു സ്കെയില്‍ വാങ്ങണം. മനസ്സിലെ സ്നേഹത്തിന്റെ തോത് അളക്കുന്നത്.

  ReplyDelete
  Replies
  1. തീർച്ചയായും വാങ്ങണം.....
   നന്ദി.............

   Delete
 8. നല്ല കവിത

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. ഈ സുഗന്ധത്തിന് നന്ദി.........

   Delete
 9. ചില നാട്ടിൽ അഹങ്കാരമെന്നും
  ചിലർ അൽപ്പത്തമെന്നും പറയുന്നതിനെ
  ഞാനത്തമെന്ന് വിളിച്ചാൽ അത് എനിക്ക്
  ശരിയും നിങ്ങൾക്ക് തെറ്റുമാവുന്നതെങ്ങിനെ...

  അമ്പട ഞാനെ...!

  ReplyDelete
 10. ഒതുക്കത്തോടെ പറഞ്ഞു പറഞ്ഞു ഫലിപ്പിക്കാൻ പാടുള്ള വിഷയം
  ആശംസകൾ

  ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......