മനസ്സിന്‍ ആഴം തിരിച്ചറിഞ്ഞീടുവാന്‍
ആവതില്ല മനുഷ്യ നേത്രങ്ങള്‍ക്ക്
ചിന്ത തീര്‍ക്കും തിരകള്‍
സുനാമികള്‍ തീര്‍ത്തീടുന്നു
പാലാഴി മഥനം നല്കീ
കല്പ്പവൃക്ഷവും കാമധേനുവും
മനസ്സിന്‍ മഥനം നല്‍കും
ഭൂമിക്കും വിഷിഷ്ടങ്ങള്‍
ഓര്‍മ്മയാം സൂഷ്മാണക്കള്‍ അറിവാം
മുത്തുകള്‍ പകതന്‍ സ്രാവും കുശുമ്പിന്‍
തിമിംഗലങ്ങളും സ്നേഹ പരല്‍ മീനുകളും
ഹാ! എന്തു സുന്ദര സമുദ്രം
തകര്‍ന്ന സ്വപ്നക്കപ്പലിന്‍
അവശേഷിപ്പ്കാണാമടിത്തട്ടിലായ്
തേടാം നിധി, ആഴങ്ങളില്‍
കാണാം മനസ്സിന്‍ മനം
ആയതില്ലാര്‍ക്കും മനസ്സിന്‍
രഹസ്യം പഠിക്കുവാന്‍
ആ ഉദ്യമത്തില്‍ ഉഴലുന്നൂ
അവര്‍ മനഃശാസ്ത്രജ്ഞര്‍
മനം തീര്‍ക്കും ചിത്രങ്ങള്‍
നാളത്തെ സത്യങ്ങള്‍
തീര്‍ക്കാം നമുക്കിനി
വര്‍ണ്ണമേറും മനോചിത്രങ്ങള്‍
by NIDHEESH VARMA RAJA.U