Labels
- ഇംഗ്ലീഷ് കവിതകള്‍ (6)
- കഥ +കവിത+കിറുക്ക് (2)
- കവിതകള്‍ (45)
- ചെറുകഥ. (1)
- നുറുങ്ങു ചിന്തകള്‍ (13)
- ഫലിതം (1)
- ബാലകഥ (1)
- ബ്ലോഗ് മീറ്റ് (1)
- ഭക്തി കവിതകള്‍ (3)
- മിനിക്കഥ (6)
- ലേഖനം (7)
- വേദാന്തം (5)
- ഹൈക്കു (2)
Saturday, 29 December 2012
Thursday, 20 December 2012
Tuesday, 11 December 2012
ബഹു ദൈവ വിശ്വാസം-ഹൈന്ദവ കാഴ്ചപാട്
ബഹു ദൈവ വിശ്വാസം സെമിടിക് മതങ്ങള്‍ പാപമായി കണക്കാക്കുന്നു. ഏകനായ ഈശ്വരനെയല്ലാതെ മറ്റൊരാളെ ആരാധിച്ചാല്‍ അത് (മോഷണത്തെയും വഞ്ചനയെയുംകാള്‍ )കൊടിയ പാപമായി കണക്കാക്കുന്നു!. ബഹു ദൈവ വിശ്വാസം അറിവില്ലായ്മയായും പ്രാകൃതമായും പാശ്ചാത്യരും പൊതുവേ കരുതുന്നു. ഇതിനു പിന്നിലെ കാരണം അന്വോഷിക്കാതെ നിത്യ നരകത്തിനു അവകാശികളായി കണ്ടു സഹതപിക്കുന്നു. യുക്തി വാദികളുടെ അഭിപ്രായത്തില്‍, പണ്ട് മനുഷ്യന്‍ പേടിയുള്ളതിനെഎല്ലാം ആരാധിച്ചിരുന്നു ഇപ്പോഴും അത് തുടരുന്നു അതുകൊണ്ടാണ് ഇത്തരം അനാചാരങ്ങള്‍ എന്ന്.
എന്തുകൊണ്ട് ബഹുദൈവ വിശ്വാസം?
ഇത് മനസ്സിലാക്കണമെങ്കില്‍ ഒരു പ്രധാന വേദാന്ത തത്വം മനസ്സിലാക്കണം
" ഈശാവാസ്യമിഥം സര്‍വം"
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഈശ്വരന്‍ കുടികൊള്ളുന്നു. അത് ചലിക്കാനാവാത്ത് വിധം പ്രപഞ്ചം നിറഞ്ഞു വിളങ്ങുന്നു (ഒരു കുപ്പി നിറയെ വെള്ളമെടുത്ത് അടച്ച് കുലുക്കി നോക്കുക,അത് ചലിക്കുന്നില്ലെന്നു കാണാം. ചലിക്കാന്‍ സ്ഥലം ആവശ്യമാണ് തൂണിലും തുരുമ്പിലും ഉള്ളതിന് ചലിക്കാന്‍ സ്ഥലമെവിടെ). ഈശ്വരന്‍ എല്ലാ വസ്തുക്കളിലും ഉണ്ട് എന്നതിനെക്കാള്‍ എല്ലാ വസ്തുക്ക്കളും ഈശ്വരനില്‍ ആണ് എന്ന് പറയുന്നതാണ് ഉത്തമം. സ്വര്‍ണ്ണത്തില്‍ നിന്ന് വേര്‍പെട്ടു ആഭരണത്തിനു നിലനില്‍പ്പ് ഇല്ലാത്ത പോലെ. സാധാരണക്കാരന്‍ ആഭരണം കാണുമ്പോള്‍ സ്വര്‍ണ്ണ പണിക്കാരന്‍ സ്വര്‍ണ്ണം കാണുന്നു . അതുപോലെ അറിവുള്ളവന്‍ എല്ലാത്തിലും ഈശ്വരനെ കാണുന്നു.
"ആകാശാത് പതിതം തോയം യഥാ ഗച്ഛതി സാഗരെ,
സര്‍വ്വ ദേവ നമസ്കാരം കേശവ പ്രതി ജായതേ"
(ആകാശത്ത് നിന്ന് പതിക്കുന്ന ജലം എപ്രകാരം സമുദ്രത്തില്‍ എത്തി ചേരുന്നുവോ അപ്രകാരം ഏത് ദേവനുള്ള നമസ്കാരവും ഒന്നില്‍ (കേശവന്‍ ) എത്തിചേരുന്നു.)
"ഒരേ ഗോതമ്പ് കൊണ്ട്ഉണ്ടാക്കുന്ന വ്യത്യസ്ത പലഹാരങ്ങള്‍ക്ക് വ്യത്യസ്ഥ രുചിയുള്ളതുപോലെ വ്യത്യസ്ഥ സങ്കല്പത്തിലുള്ള ആരാധനകള്‍ വ്യത്യസ്ഥ ഫലം തരുന്നു. എല്ലാ പലഹാരങ്ങളും വിശപ്പ് മാറ്റുന്നത് പോലെ എല്ലാ ആരാധനകളും ഈശ്വരനില്‍ എത്തിക്കുന്നു."
എല്ലാവരും ഒരുപോലെ ഒരേ അരൂപനായ ഈശ്വരനെ വണങ്ങണം എന്ന് പറഞ്ഞാല്‍ അത് ഉള്‍കൊള്ളാനുള്ള മാനാസീക പക്വത വളര്‍ന്നു വരേണ്ടതുണ്ടല്ലോ. അതിലേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സെമെറ്റിക് മത അനുയായികള്‍ സാത്താനെയും, ഉറൂസ്കളെയും ,ഖബരിടങ്ങളെയും ഈശ്വരനായി കാണാന്‍ തുടങ്ങും. അടുത്ത് വിവാദമായ കേശാരാധനയും ഇത്തരം ഒരു പ്രശ്നത്തില്‍ നിന്നുണ്ടായതത്രേ. സ്വന്തം ചിത്രം പോലും ആരാധനയ്ക് വിലക്കിയ ഒരു പ്രവാചകന്‍റെ കേശം പോലും ആരാധനാപാത്രം ആവുക! . ഇതൊന്നും കിട്ടിയില്ലന്കില്‍ വിശുദ്ദ ഗ്രന്ഥങ്ങള്‍ എടുത്തുവച്ച് ആരാധിക്കും (വായിക്കാന്‍ മെനക്കെടില്ല) .
ഇത് ആരുടേയും കുറ്റമായി കാണാന്‍ കഴിയില്ല. മനുഷ്യന്‍റെ ചിന്താ ശേഷിയുടെ പരിമിതിയായെ കണക്കാക്കാന്‍ കഴിയൂ. നമുക്ക് അരൂപമായ ഒന്നിനെ കുറിച്ച് ചിന്തിക്കാന്‍ പ്രയാസമായിരിക്കും. ചെവിയുടെ ഘടനയെക്കുരിച്ചു ആയിരം വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്തത് ഒരു രേഖാ ചിത്രത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയാറില്ലേ. മനുഷ്യരെല്ലാം പല തലങ്ങളില്‍ ഉള്ളവരാണ് അവര്‍ക്ക് വിശ്വാസങ്ങളും പലതരത്തില്‍ ആവശ്യമാണ്..കണ്ണൂര്‍ ജില്ലയിലെ പറശ്ശിനികടവും(നായകളും, കള്ളും മാംസവും ആരാധനയുടെ ഭാഗമാണ്) തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ക്ഷേത്രവും (സാത്വിക ആരാധന ഏറ്റവും ഉന്നത തലം എന്ന് കരുതപ്പെടുന്നു )വ്യത്യസ്ത ആരാധനാ ക്രമങ്ങള്‍ ഉള്ളതാണ്. അവയില്‍ ഒന്ന് തെറ്റ് ഒന്ന് ശരി എന്ന് പറയാനാവില്ല.
കൊല്ലം- ആലപ്പുഴ ജില്ലാ അതിര്‍ത്തിയിലെ ഓച്ചിറ പരബ്രഹ്മ മൂര്‍ത്തി ക്ഷേത്രത്തെ കുറിച്ച് ഒരു കഥയുണ്ട്,അതിന്‍റെ സാംഗത്ത്യത്തിനപ്പുറം ചിന്തിക്കെണ്ടുന്ന ഒന്ന് . പണ്ട് ഒരു ബ്രാഹ്മണന്‍ പരബ്രഹ്മത്തെ ഉപാസിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ ആശ്രിതന്‍ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. അപ്പോള്‍ പരബ്രഹ്മത്തെ ഉപാസിക്കുകയാണെന്ന് പറഞ്ഞു. എന്താണ് പരബ്രഹ്മം എന്ന ചോദ്യത്തിന് കാളയാണ് എന്ന് ഉത്തരം കൊടുത്തു.കൂടുതല്‍ ചോദ്യം ഒഴിവാക്കാനും പറഞ്ഞു കൊടുത്താലും മനസ്സിലാവില്ല എന്ന മുന്‍വിധി കൊണ്ടും ആയിരുന്നു അങ്ങിനെ ഉത്തരം കൊടുത്തത്. അത് വിശ്വസിച്ച് ആ പാവം തന്‍റെ കാളയെ പൂര്‍ണ്ണ ഭക്തിയോടെ ആചരിക്കുവാന്‍ തുടങ്ങി. കുറച്ച് കാലത്തിനു ശേഷം ബ്രാഹ്മണന്‍ തന്റെ പരിചാരകനില്‍ ഉണ്ടായ മാറ്റം ശ്രദ്ധിക്കുകയും അതിന്റെ കാരണം ബ്രഹ്മ ജ്ഞാനം ലഭിച്ചതാണെന്ന് മനസ്സിലാക്കുകയും പരിചാരകനെ നമസ്കരിക്കുകയും ചെയ്തെന്നു ഐതീഹ്യം.(അവിടെ ഇപ്പോഴും കാളയെ ആരാധിക്കുന്നുണ്ട്, മാത്രമല്ല സാധാരണ ക്ഷേത്രങ്ങളില്‍ ഉള്ള പോലെ ശ്രീകോവിലും പ്രതിഷ്ഠയും പൂജയും ഒന്നും അവിടെയില്ല വയലിലെ മണ്ണാണ് അവിടുത്തെ പ്രസാദം )
ചില യുക്തിവാദികള്‍ പറയാറുണ്ട് ഒരു വശത്ത് തന്നെയല്ലാതെ മറ്റാരെയെങ്കിലും ആരാധിച്ചാല്‍ അവരെ നിത്യ നരകത്തില്‍ തള്ളുന്ന ദൈവം മറുവശത്ത് കാണുന്നതെല്ലാം ദൈവമാകുന്ന ഒരു കൂട്ടര്‍ എന്ന്. ഇത് രണ്ടും മനസ്സിലാവാത്തത് അവരുടെ കുറ്റമല്ലേ?.
(1 ഈ പോസ്ടുകൊണ്ട് ഏതെന്കിലും വ്യക്തികളുടെ വിശ്വാസത്തെ മാറ്റി മറിക്കാമെന്നുള്ള ദുരുദ്ദേശം ഒന്നുമില്ല മറിച്ചു വിശ്വാസങ്ങളെ കുറിച്ച് ഉള്ള തെറ്റി ധാരണ മാറ്റണം എന്നേ ഉള്ളൂ
2.അനാചാരങ്ങള്‍ വെള്ള പൂശാന്‍ ആഗ്രഹിക്കുന്നില്ല അനാചാരങ്ങള്‍ ഒഴിവാക്കിയാല്‍ മതം കൂടുതല്‍ ശുദ്ധമാകും
3 ഈ ലേഖനം പൂര്‍ണ്ണമാണെന്നും അവകാശപ്പെടുന്നില്ല. ഇതില്‍ എന്റെ അറിവിന്‍റെ പരിമിതികള്‍ ഉണ്ടാവാം .
4. ഇതിനെക്കുരിച്ച്ചുള്ള യുക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം എന്ന്‍ അപേക്ഷിക്കുന്നു.
)
കടപ്പാട്: ചിത്രങ്ങള്‍ ഒന്നൊഴികെ എല്ലാം ഗൂഗിളില്‍ നിന്ന്
റഫറന്‍സ്: http://udaypai.in/?p=54
Tuesday, 4 December 2012
Sachin Tendulkar
Labels:
ഇംഗ്ലീഷ് കവിതകള്‍
We liked cricket because of a man,
Who piled up runs where
We piled up pride
We cheered his tons
We cheered his runs
He shouldered hopes of billions,
He shouldered hopes of nation
We can’t believe he is a man,
We call him God of cricket
Records beaten time to time
He changed with game and modern times
He stands for the game in troublesome days
He has to call it a day
His glory never fades for centuries that come
Subscribe to:
Posts (Atom)