ദൈവം ഇല്ലെന്നു വിശ്വസിക്കുകയും അതുണ്ടെന്നു പറയുന്നവരെ കളിയാക്കുകയും ചെയ്യുന്ന ധാരാളം ആളുകളെ നമുക്ക് കാണാം.അവര്‍ പറയുന്നത് ദൈവം എന്നത് കേവലം സങ്കല്പ്പമാണെന്നും, ഈശ്വരന്‍ സര്‍വ്വ ശക്തനെങ്കില്‍ ഈ ഭൂമിയില്‍ യാതൊരു വിധമായ ദുരിതങ്ങള്‍ ഉണ്ടാകുകയില്ലായിരുന്നെന്നും ആണ്. ലാബോറട്ടറിയില്‍ ജീവന്‍ നിര്‍മ്മിക്കുന്നതില്‍ മനുഷ്യന്‍ ഏകദേശം വിജയിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയും ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്ത് എന്ത് അര്‍ത്ഥമാണുള്ളത്? ദൈവം എന്നത് ദുര്‍ബല മനസ്സിന്‍റെ കേവല സൃഷ്ടി മാത്രമല്ലേ?.ദൈവത്തിനു എന്ത് ശാസ്ത്രീയ അടിത്തറയാണ് ഉള്ളത്. അതുകൊണ്ട് ദൈവവും ദൈവസങ്കല്‍പ്പവും നിഷേധിക്കപ്പെടെണ്ടതും ഇല്ലാതാക്കപ്പെടെണ്ടാതുമായ സംഗതിയാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. നമുക്ക് ഈ വസ്തുതകള്‍ ഒന്ന് പരിശോധിക്കാം.
ദൈവം കേവലം ഒരു സങ്കല്പം അല്ലേ?
സങ്കല്‍പ്പങ്ങളില്‍ അല്ലേ മനുഷ്യ ജീവിതം വേരൂന്നിയിരിക്കുന്നത്. മനുഷ്യന്‍റെ വ്യക്തിത്ത്വം പോലും ഒരു സങ്കല്പ്പമല്ലേ? നമ്മുടെ പേര് സത്യമാണോ. മനുഷ്യന്‍ ജനിക്കുമ്പോഴുണ്ടാകുന്ന രാസ ഭൌതീക മാറ്റങ്ങളുടെ ഫലമാണോ താങ്കള്‍ക്ക് ലഭിച്ച പേര്. അത് സാമൂഹ്യ സൌകര്യാര്‍ഥം കല്‍പ്പിച്ചു നല്കപ്പെട്ടതല്ലേ? നമ്മള്‍ ഉപയോഗിക്കുന്ന ഭാഷ യഥാര്ത്യമാണോ അതും സങ്കല്പ്പങ്ങളിലും സാമൂഹ്യക്രമങ്ങളിലും അധിഷ്ടിതമല്ലേ. പണം ഒരു യഥാര്ത്യമാണോ? അതിനു മൂല്ല്യം ആരോപിക്കപ്പെടുന്ന കടലാസ് കഷ്ണങ്ങള്‍ അല്ലെ ഉപയോഗിക്കുന്നത്.
ഇനി കുടുംബം എന്നതും കേവലം സങ്കല്പ്പമല്ലേ? കുടുംബമില്ലാതെ നമ്മുടെ സമൂഹത്ത്തിനുനിലനില്‍ക്കാന്‍ കഴിയില്ലേ? മക്കള്‍ക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ? അവര്‍ ജൈവീക ആവശ്യങ്ങളുടെ ഉപോല്‍പ്പന്നമല്ലേ? വിവാഹം, ചാരിത്ര്യം എന്തിനു നാം വിശ്വസിക്കുന്ന രാഷ്ട്രവും രാഷ്ട്രീയവും പോലും സങ്കല്പങ്ങള്‍ അല്ലേ? ഞാന്‍ ഇതെല്ലാം ചോദിച്ചത് ഇവയൊന്നും നിഷേധിക്കാനല്ല മറിച്ച് സങ്കല്പ്പങ്ങലെല്ലാം നിഷേധിക്കപ്പെടുന്നെങ്കില്‍ ഇവയും നിഷേധിക്കപ്പെടെണ്ടതാണ് എന്നേയുള്ളൂ. (ഇത്തരം സങ്കല്‍പ്പങ്ങള്‍ ആണ് "മായ" എന്ന് ഹിന്ദു പുരാണങ്ങളില്‍ വിവക്ഷിച്ചിരിക്കുന്നത്.)
ദൈവത്തിനു എന്തെങ്കിലും ശാസ്ത്രീയ അടിസ്ഥാനം ഉണ്ടോ?
പ്രപഞ്ചം മുഴുവന്‍ ഭൌതീകമായതും രാസപരവുമായ മാറ്റങ്ങളില്‍ അടിസ്ഥാനമെങ്കില്‍ ഈ മാറ്റങ്ങളുടെ എല്ലാം തുടക്കം എവിടെ? അതിനടിസ്ഥാനമായ ആദ്യ ത്വരകം എവിടെ? രാസപ്രവര്‍ത്തനത്തിനു സാധ്യതയുള്ള വസ്തുക്കള്‍ തമ്മില്‍ ചേര്‍ക്കാതെ രാസ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമോ? ഈ രാസ ത്വരകത്തെ ദൈവം എന്ന് വിളിച്ചാല്‍ എന്താണ് കുഴപ്പം.
പ്രപഞ്ചം ചലിക്കുന്നു എങ്കില്‍ അതിനടിസ്ഥാനമായ ചലിക്കാത്ത ആധാരം എവിടെ? (ന്യൂട്ടന്റെ ചലന നിയമപ്രകാരം ചലിക്കുന്ന എല്ലാ വസ്തുവിനും ചലിക്കാത്ത ഒരാധാരം വേണം) ചലിക്കാന്‍ സ്ഥലമില്ലാത്ത വിധം പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന പരബ്രഹ്മം ഉണ്ടെന്നു പറയുന്നതില്‍ എന്താണ് തെറ്റ്?.
ദൈവത്തെ ആരാധിക്കുന്നത് കേവലം ഭയം മൂലമല്ലേ?
ദൈവത്തെ ആരാധിക്കുന്നത് ഒരിക്കലും ദൈവത്തിനു വേണ്ടിയല്ല മറിച്ച് നമുക്ക് വേണ്ടിയാണ്. മനുഷ്യന്റെ ഭൌതീകമായ ദുഖങ്ങളുടെ ഭാണ്ഡങ്ങള്‍ ദൈവം എന്ന അത്താണിയില്‍ ഇറക്കി വെയ്കാനാവുന്നത് ഒരാശ്വാസമല്ലേ? അടുത്ത് നടന്ന ഒരു ഗവേഷണം പറയുന്നത് ദൈവ വിശ്വാസികളായ ആളുകള്‍ക്ക് അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ കാട്ടുമ്പോള്‍ വേദനകള്‍ക്ക് ആശ്വാസം ലഭിക്കുന്നു എന്നാണ്. അവിശ്വാസിയായ ഒരാള്‍ക്ക് അത്ടരം ആശ്വാസം ലഭിക്കണമെങ്കില്‍ ഹിപ്നോട്ടിസവും മറ്റും വേണ്ടി വരുമെന്നാണ്. അത്തരം ആസ്വാസങ്ങള്‍ പാവങ്ങള്‍ക്ക് നിഷേധിക്കപ്പെടെണ്ടതുണ്ടോ? മാര്‍ഗ്ഗമൊന്നും കാണാത്തവര്‍ക്ക് ഈശ്വരനല്ലേ രക്ഷയുള്ളൂ ?
രോഗ ശമനത്തിലും പ്രശ്നങ്ങളെ നേരിടുന്നതിനും മനസ്സിനുള്ള പങ്ക് ആധുനീക ശാസ്ത്രവും അംഗീകരിച്ച്തല്ലേ? അതിനുള്ള ഉപധിയായെന്കിലും ആരാധനകളെക്കാണാന്‍ യുക്തിവാദികള്‍ക്ക് കഴിയില്ലേ?
ദൈവത്തിന്‍റെ പേരില്‍ ചൂഷണങ്ങള്‍ നടക്കുന്നില്ലേ?
ഉണ്ടായിരിക്കാം പക്ഷെ അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലോ? നാം വിനോദ സഞ്ചാരത്തിനും മറ്റുമായി പണം ചെലവാക്കിയാല്‍, ഒരു സംഗീത നിശക്കായി പണം ചിലവക്കുംപോഴും നമുക്ക് ലഭിക്കുന്നത് സന്തോഷം മാത്രമല്ലേ . അതിന്റെ അളവ് ഓരോ വ്യക്തിയിലും വ്യത്യസ്തമല്ലേ? പിന്നെ ചൂഷണങ്ങള്‍ എവിടെയാണ് ഇല്ലാത്തത്.
ഈശ്വരന്‍ സര്‍വ്വ ശക്തനെങ്കില്‍ ഈ ഭൂമിയില്‍ യാതൊരു വിധമായ ദുരിതങ്ങള്‍ ഉണ്ടാകുമായിരുന്നോ?
ജീവിതം എന്നത് പരമാത്മാവിന്റെ ഭാഗമായ ജീവാത്മാവിന്റെ ലീല(game(കളി) ഗെയിം കൂടുതല്‍ ആവേശകരമാകുന്നത് കഠിനത കൂടുംപോഴല്ലേ ജീവിക്കാനുള്ള ആവേശം ലഭിക്കു. എല്ലാം സുഖകരമായിരുന്നാല്‍ ജീവിതം മടുക്കില്ലേ?
പിന്നെ എല്ലാത്തിനും ഉത്തരം മതം എന്നു പറയുന്നതിനോട് വല്ല്യ യോജിപ്പില്ല. മതം ആധ്യത്മീകതയിലും ദൈവീകതയിലും ശ്രദ്ദ കേന്ദ്രീകരിക്കണം. കണ്ണും പൂട്ടിയുള്ള യുക്തി വാദവും നന്നല്ല. മതവും മത നിഷേധവും സമൂഹത്തിന്റെ സന്തുലത്തിനാവശ്യമാണ്.
ഈ ആശയം ഉള്‍ക്കൊള്ളുന്ന കഥ " ശാസ്ത്രാന്വോഷണം"