എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Showing posts with label നുറുങ്ങു ചിന്തകള്‍. Show all posts
Showing posts with label നുറുങ്ങു ചിന്തകള്‍. Show all posts

Thursday, 9 August 2012

സ്വപ്‌നങ്ങള്‍ പട്ടം പോലെയാണ് അതിനു എത്ര ഉയരം വേണേലും പറക്കാം. നമ്മുടെ കയ്യിലെ നൂലിന്റെ നേര്‍ത്ത കനം മാത്രമാണ് നമുക്കതുമായുള്ള ബന്ധം. ആ നൂല് പൊട്ടുന്ന നിമിഷം നമുക്കവ  എന്നേക്കുമായി നഷ്ടപെടും, പക്ഷെ ഒന്ന് മറക്കരുത് ആ നേര്‍ത്ത നൂലില്‍ തൂങ്ങി സ്വപ്നങ്ങളെ എത്തി പിടിച്ചവര്‍ ധാരാളം....
പെരുവയറന്‍ പട്ടിണിപ്പാവങ്ങളോടു മിതഭക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് നടത്തുന്ന വാചക കസരത്താണ് ഇന്ന് പരിസ്ഥിതി സംരക്ഷണം.

Saturday, 16 June 2012

ജീവിതത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും നേട്ടവും ലാഭവും മാത്രം  പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ് .പ്രവര്‍ത്തനങ്ങളാണ് പ്രധാനം .ലാഭവും നേട്ടവും അപ്രതീക്ഷിതവും അവിചാരിതവുമാണ്. ലാഭവും നേട്ടവും മാത്രം പ്രതീക്ഷിച്ചാല്‍ മനസികവിഷമവും സ്വനിന്ദയുമാകും ഫലം. സച്ചിനും,പെലെയും,റഹ്മാനും,യേശുദാസും ഒന്നും അവര്‍ക്കുലഭിച്ച പ്രസസ്ഥിയെയും പണത്തെയും അല്ല  ഉപാസിച്ചത്‌ .മറിച്ച് അവരുടെ പ്രവര്‍ത്തന മേഖലയെയാണ്. പ്രശസ്ഥിയും പണവും അതിന്‍റെ ഉപഫലങ്ങള്‍ മാത്രമായിരുന്നു.ഫലമിച്ഛിക്കാതെ കര്‍മ്മം ചെയ്യുകയെന്ന ഗീതാ വാക്ക്യത്തിന്റെ അര്‍ത്ഥം ഇതാണെന്നു തോന്നുന്നു.............................
ഒരു വലിയ കണ്ണാടിയില്‍ കാണുന്ന ലോകം മുഴുവന്‍ അത് പൊട്ടി ഉണ്ടാവുന്ന ചെറിയ കണ്ണാടിചില്ലിലും കാണാന്‍ സാധിക്കും. അതുപോലെ പരമാത്മാവിനെ  നമ്മിലും കണ്ടെത്താന്‍ സാധിക്കും...................................

Friday, 1 June 2012

ഹിന്ദു മതത്തിന്റെ ഏറ്റവും വലിയ  പ്രശ്നമാണ് അതില്‍ പുരോഗതി പ്രാപിക്കുന്നവര്‍ എല്ലാത്തിലും തൃപ്തരായി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മുന്‍കാലങ്ങളില്‍ അധികമൊന്നും ചെയ്യനില്ലതിരുന്നതിനാല്‍ അത് വലിയ പ്രശ്നം ആയിരുന്നില്ല. എന്നാല്‍ ആധുനിക കാലത്ത്‌ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നിര്‍ഗുണനായിരുന്നാല്‍ അതി ഭൌതീക വാദികളായ തത്വ ദീക്ഷയില്ലാത്ത മനുഷ്യരേക്കാള്‍ താഴ്ന്ന്‍ അവരുടെ അജ്നാനുവര്തികളായി നശിക്കും, തത്വങ്ങള്‍ അറിഞ്ഞു ധര്‍മ്മങ്ങളെ മുറുകെ പിടിച്ചു ഭൌതീക കര്‍മ്മങ്ങളിലും ആഗ്രഹങ്ങളിലും ഏര്‍പ്പെടണം. പണ്ട് നിവിര്‍ത്തി മാര്‍ഗത്തിലേക്ക് പോയിരുന്നവര്‍ യജ്ഞം ധ്യാനം തപസ്സ് എന്നിവയില്‍ ഏര്‍പ്പെട്ടയിരുന്നു കാലം കഴിച്ചത്. ഇന്ന് അവയുടെ വേദിയില്‍ പോലും ഭൌതീകതയുടെ അതി പ്രസരമാണ്. പ്രവര്‍ത്തിയില്‍ നിന്ന് മാത്രം നിവര്തിക്കുകയും മനസ്സില്‍ ദുര്‍വിചാരങ്ങള്‍ അടക്കാനാവാതെ വരുകയും ചെയ്യും.മനസ്സില്‍ ഭക്തിയോടെ ധര്‍മ്മങ്ങള്‍ വെടിയാതെ സധൈര്യം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം . തനിക്കും കുടുംബത്തിനും ലോകത്തിനും ഉപകരപ്പെടുന്നവനായി അധ്യത്മിക തത്ത്വങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തികള്‍ ചെയ്യണം. ഒരു ക്രിക്കെറ്റ് മത്സരത്തില്‍ ജയിച്ചാലും തോറ്റാലും ഒന്നുമില്ലന്നു കരുതി ഒരു ക്രിക്കെറ്റ് കളിക്കാരന്‍ കളിക്കതിരുന്നാല്‍ എങ്ങനെയിരിക്കും. നേരെ മറിച്ച് അയാള്‍ ആത്മാര്‍ത്ഥതയോടെ കളിച്ച് ടീമിനെ വിജയിപ്പിച് അതിനു ശേഷം എതിര്‍ കളിക്കാരനോട് സൌഹൃദം കാണിച്ചാല്‍ എത്ര നന്നായിരിക്കും . ഭൌതീക പ്രവര്‍ത്തനങ്ങളെ യഗ്ജമായ്‌ കണ്ട് ആത്മാര്‍ഥമായി പൂര്‍ണ്ണ വിജയത്തിനു ശ്രമിക്കണം. കൂടുതല്‍ വിജയങ്ങള്‍ക്കായി  ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം.

Tuesday, 22 May 2012

പൂക്കാറായ തേന്‍ മാവിനെ വെട്ടി നട്ടാല്‍ കിളിക്കാത്ത മാവിന്‍റെ സ്വപ്നം കാണുന്നവരാണ് മാവോയിസ്റ്റുകളും തീവ്രവാദികളും...........
                                                                                                  നിധീഷ്‌ 
കിണറ്റില്‍ ഇറങ്ങുന്നതും കിണറ്റില്‍ വീഴുന്നതും തമ്മില്‍ വല്ല്യ വ്യത്യാസമുണ്ട്. ഓരോ പ്രവര്‍ത്തി ചെയ്യുമ്പോഴും നാം കിണറ്റില്‍ ഇറങ്ങുകയാണ് വീഴുകയല്ല എന്ന് ഉറപ്പു വരുത്തണം.                                നിധീഷ്‌
ജീവിതം സൈക്കിള്‍ ചവിട്ടുന്നപോലെയാണ് ...
ഇന്നില്‍ മാത്രം ശ്രദ്ധിക്കുന്നതും നാളെയില്‍ മാത്രം ശ്രദ്ധിക്കുന്നതും ശരിയല്ല .
ഇന്ന് ഇടതു പെടലും നാളെ വലതു പെടലു മായി കണക്കാക്കും.രണ്ടിനും തുല്ല്യ പ്രാധാന്യം കൊടുത്താലേ ജീവിതം മുന്നോട്ടു പോവൂ.........................
(ഈശ്വരനെ handle ആയി കണക്കാക്കാം.)         നിധീഷ്‌ വര്‍മ്മ
വിശ്വസിക്കൂ......................
 അത്ഭുതങ്ങള്‍ അസാധ്യമല്ല.......................
മനുഷ്യന്‍ നേടിയ എല്ലാ പുരോഗതികളും  കണ്ടുപിടിത്തങ്ങളും
പണ്ട് അത്ഭുതങ്ങളും അസാധ്യങ്ങളും ആയിരുന്നു.
                                                                          നിധീഷ്‌

Friday, 4 May 2012

ദൈവത്തിന്റെ സോഷ്യലിസത്തെ ക്കുറിച്ച് നമുക്കധികം അറിയില്ലാന്നു തോന്നുന്നു .അതുകൊണ്ടാണല്ലോ നാം എപ്പോഴും  സ്വയം താഴ്ത്തിക്കെട്ടുന്നത് അല്ലെങ്കില്‍ മറ്റൊരാളെ താഴ്ത്തിക്കെട്ടാന്‍  ശ്രമിക്കുന്നത്‌... , നമ്മള്‍ അധെഹാതോട് അകല്‍ച്ച പാലിക്കുന്നത് , അല്ലെങ്കില്‍ കുറ്റപ്പെടുത്തുന്നത്, പക്ഷെ നാം തിരിച്ചറിയുന്നില്ല നമ്മുടെ ഏറ്റവും വലിയ ബന്ധുവിനെ അവന്‍ കരുതിവച്ചിരിക്കുന്ന സ്നേഹത്തെ....................... നിധീഷ് വര്‍മ്മ 

Friday, 20 April 2012

ദൈവത്തിനു ഒരു ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടായിരുന്നെങ്കില്‍ ....... ഞാന്‍ ആഗ്രഹിച്ചു . ദൈവം പറഞ്ഞു ഉണ്ടായിരുന്നെങ്കില്‍ എന്നെ ആരും ഫ്രണ്ട്  അക്ക്കുകയില്ല,എന്റെ പേരില്‍  മൊത്ത കച്ചവടം  നടത്തുന്ന പേജില്‍ പോലും എന്നെ മേമ്ബരക്കുകയില്ല കാരണം മിണ്ടാത്ത എന്നെയല്ലേ മിണ്ടുന്ന എന്നേക്കാള്‍ എല്ലാവര്‍ക്കുമിഷ്ടം...............................
                                                                              nidheesh.... 

Tuesday, 17 April 2012

ഈശ്വര ചിന്ത മരുന്ന് പോലെ പ്രശ്ന പരിഹാരത്തിന്  മാത്രമുള്ളതല്ല  അത് ആഹാരം പോലെ നിത്യവും വേണ്ടതാണ്.........