എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday 19 April 2011

manassu

ഒരു ചെറു പുല്ലിന്‍റെ നാമ്പു പോലും 
വെറുതെയീ ഭൂവില്‍ മുളയ്കയില്ല
ഒരു ചെറു പ്രാണിയും ഈ ഭൂമിയില്‍
കര്‍മ്മമില്ലാതെ പിറക്കയില്ല
മാനവന്‍ ഭൂവില്‍ പിറക്കുമ്പോഴേ
അവനുണ്ടോരായിരം  കര്‍മ്മഭാരം
ബന്ധുവും ശത്രുവും ആശകളും 
ഭൂമിയില്‍ അവനുമേല്‍ വല വിരിക്കും
അറിയുക നാമതാവശ്യമായ്
അതുനല്കും വേദന സുഖമുള്ളതാം
സ്വപ്നത്തിന്‍ പുഷ്പങ്ങളായിരങ്ങള്‍
ചിലതെല്ലാം ഫലമാകും ഓര്‍ത്തിടൂനാം
 ആശിച്ചതൊക്കെയും കിട്ടുകില്ല
ആശിക്കാതൊന്നുമേ കിട്ടുകില്ല 
കോച്ചുനിരാശയും വന്‍ ദുഖവും
സന്തോഷവും ചില സൌഭാഗ്യവും
ഒക്കെയും ഭൂമിയില്‍ മിന്നിമായും
ഒന്നുമീ ഭൂമിയില്‍ സ്ഥിരവുമല്ല
ദുഖത്തിന്‍ പേമാരി  പെയ്തിറങ്ങാം 
ദുരന്ത കൊടുംകാറ്റ് ആഞ്ഞടിക്കാം
എങ്കിലുമല്പം പിടിച്ചുനില്‍ക്കില്‍
എല്ലാമടങ്ങിടും ധൈര്യമാകൂ...
എന്തുവന്നാലും  പിടിച്ചുനില്‍ക്കാന്‍
തക്ക മനസ്സു നമുക്കുമുണ്ട്
സൌഭാഗ്യവും നല്ല സമ്പത്തുമേ
എപ്പോവേണേലും അനുഗ്രഹിക്കാം
കലംകഴികെ തിരിച്ചെടുക്കാന്‍
ഒരു സഫല ജന്മമായി തീരുക നീ
എനിയുംപിറക്കുന്ന മാനവര്‍ക്കായി
വഴിവിളക്കായി തീരുക നീ...    
 
കോപ്പി റൈറ്റ് : ശ്രീ നിധീഷ് വര്‍മ്മ രാജാ യു