എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Friday 20 April 2012

ദൈവത്തിനു ഒരു ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടായിരുന്നെങ്കില്‍ ....... ഞാന്‍ ആഗ്രഹിച്ചു . ദൈവം പറഞ്ഞു ഉണ്ടായിരുന്നെങ്കില്‍ എന്നെ ആരും ഫ്രണ്ട്  അക്ക്കുകയില്ല,എന്റെ പേരില്‍  മൊത്ത കച്ചവടം  നടത്തുന്ന പേജില്‍ പോലും എന്നെ മേമ്ബരക്കുകയില്ല കാരണം മിണ്ടാത്ത എന്നെയല്ലേ മിണ്ടുന്ന എന്നേക്കാള്‍ എല്ലാവര്‍ക്കുമിഷ്ടം...............................
                                                                              nidheesh.... 

Wednesday 18 April 2012

മുടന്തന്‍ കുതിര


ബന്ധനത്തിന്‍ കടിഞ്ഞാണതില്ലാതെ 
പാഞ്ഞിടുന്നൊരു  യാഗാശ്വമല്ല  ഞാന്‍
കാല വേഗത്തിനൊപ്പം കുതിക്കുവാന്‍ 
കിതച്ചിടും മുടന്തന്‍ കുതിര ഞാന്‍
അഭ്രപാളിയില്‍ മിന്നിത്തിളങ്ങുന്ന 
കുറ്റമറ്റൊരു നായകനല്ല ഞാന്‍
ഇഷ്ടമില്ലാത്തതൊക്കെ  തകര്‍ക്കുവാന്‍ 
വെമ്പിടുന്നൊരു   bull dozer  അല്ല  ഞാന്‍
തന്‍റെ ദുഃഖങ്ങള്‍ ഉള്ളിലോതുക്കീട്ടു
ഹാസ്യമേകുവാന്‍ കോമാളിയല്ല ഞാന്‍
ജീവിതത്തിന്റെ സന്തോഷമോക്കെയും 
ഇട്ടെറിഞ്ഞീടാന്‍  സന്യാസിയല്ല ഞാന്‍ 
ആജ്ഞ നല്‍കുവാന്‍ രാജാവുമല്ല ഞാന്‍
ആജ്ഞ കേള്‍ക്കുവാന്‍ഭ്രിത്യനുമല്ല  ഞാന്‍
അരാജകത്വത്തിനോശാന  പാടുവാന്‍
ആധുനീകതിന്‍ വ്യക്താവുമല്ല ഞാന്‍
എട്ടുദിക്കും വിറപ്പിച്ചുപോട്ടുന്ന 
ഉഗ്രനാം ഒരു ബോംബുമല്ലിന്നു ഞാന്‍ 
ജീവിതത്തിന്‍റെ ചിട്ടവട്ടങ്ങളില്‍ 
സന്ധി ചെയ്യാന്‍ ശ്രമിക്കുകയാണ് ഞാന്‍
ഈ സമൂഹ ദുര്‍ഘട  പാതയില്‍ 
ചായം പൂശി  നടക്കുകയാണ് ഞാന്‍
ജീവിതത്തിന്‍റെ ടോള്‍ കൊടുത്തീടുവാന്‍
പണിപ്പെടുന്നൊരു പാവമാണിന്നു   ഞാന്‍
ഈ സമൂഹത്തിന്‍ തിട്ടൂരമോപ്പിച്ചു 
മെയ്‌ വഴക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ 
കോപ്പി റൈറ്റ്: നിധീഷ് വര്‍മ രാജ യു  






ഗുരുവായൂരപ്പന്‍

ഗുരുവായൂരപ്പനെ  ആദ്യമായ് കണ്ടപ്പോള്‍ 
കളിക്കുട്ടുകാരനായി തോന്നി 
കള്ളച്ചിരി കാട്ടി കള്ളത്തരങ്ങള്‍ കാട്ടും
ഉണ്ണിയായി അവിടുന്ന് മാറി
മഞ്ഞ പൂഞ്ചേല ചുറ്റി  അമ്മയോടായി
കൊഞ്ചുന്ന പൈതലായി മാറി
ഇഷ്ടം പറയുവാന്‍ ഒപ്പത്തില്‍ കൂടുന്ന
ഇഷ്ടനായ് അവിടുന്നുമാറി................
ഈലോക ഭൂലോക മാനിനിമാര്‍ക്കെല്ലാം 
കാമുകനായങ്ങു മാറി ...............
വേദനതോന്നുന്ന നേരത്തവിടുന്ന്‍ 
വേദാന്തി ആയങ്ങു  മാറി 
ഞങ്ങള്‍ തന്‍ ഹൃദയം തളരുന്ന നേരത്ത്
ഗീതോപദേശമായ്  മാറി
 തേടി അലയുന്ന തീര്‍ഥാടകന്നായി
പുണ്ണ്യതീര്‍ത്ഥമായ്‌ അവിടുന്ന് മാറി
ഒട്ടുമേ തേടാത സ്വപ്നാടകന്നായി
സ്വപ്നമയവിടുന്നു മാറി
അങ്ങയെ അറിയാത്ത നേരത്തോ 
 അവിടുന്ന് മായയാങ്ങു മാറി
കാലം കഴിയവേ ഓരോരോ ജീവനും
അവിടുന്നിലായ് അങ്ങ് മാറി
പിന്നെയും പിന്നെയും ആവര്‍ത്തിചീടുന്ന
നടകമായങ്ങു മാറി..............
കോപ്പി റൈറ്റ് : നിധീഷ് വര്‍മ രാജ .യു 









Tuesday 17 April 2012

ഈശ്വര ചിന്ത മരുന്ന് പോലെ പ്രശ്ന പരിഹാരത്തിന്  മാത്രമുള്ളതല്ല  അത് ആഹാരം പോലെ നിത്യവും വേണ്ടതാണ്.........