എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Monday 10 September 2012

ദൈവത്തിന്‍റെ പരാദങ്ങള്‍

ചിലര്‍ ദൈവത്തിന്‍റെ മൊത്ത കച്ചവടക്കാര്‍
ചിലര്‍ ദൈവത്തെ മുറിച്ചു വില്‍ക്കുന്നോര്‍
ചിലരോ ദൈവത്തിന്റെ ദല്ലാള്കളത്രേ
 പോരാഞ്ഞ് ദൈവം തന്നെയെന്നും ചിലര്‍

പാപം പൊറുക്കാനും ചിലര്‍
 ദൈവത്തിനുമുണ്ട് fans association
മറ്റുള്ള ദൈവങ്ങളെ കൂവി തോല്പ്പിക്കുന്നോര്‍
ആളെ വിളിച്ചു ചേര്‍ത്തും വഴിവാണിഭം

ചിലര്‍ സ്വര്‍ഗ്ഗത്തിന്‍റെ കുത്തക പാട്ടക്കാര്‍
ചിലര്‍ ഭക്തിയുടെ അഭിനയ സമ്രാട്ട്കള്‍
ചിലര്‍ക്ക് വേണ്ടത്‌ ഇന്‍സ്റ്റന്‍റ് മോക്ഷം
ചിലര്‍ക്കോ  ദൈവം നേരംപോക്ക്

ദൈവമില്ലന്നു തെളിയിക്കാന്‍ ചിലര്‍
ദൈവത്തിന്‍റെ തെളിവന്ന്വോഷിക്കാന്‍  വേറെ ചിലര്‍
ദൈവമില്ലെന്ന് പുറമെയും ഈശ്വരാ എന്നുള്ളിലും ചിലര്‍
ദൈവത്തെ വിറ്റ്‌ വോട്ടാക്കിയോര്‍  ചിലര്‍

ദൈവത്തിന്‍റെ പേരില്‍ ക്വട്ടേഷന്‍
വാളും ശൂലവും ചിലര്‍ക്ക്
ചിലര്‍ക്ക് കത്തിയും ബോംബുമത്രേ
നമ്മുടെ ദൈവം മതിയെന്ന് ചിലര്‍


മൂഢത്വം ഓര്‍ത്ത്‌ ദൈവം തലതല്ലി പറയുന്നു
വിവിധമാം രൂപം മാത്രം വിവിധമാം ഭാവം മാത്രം
ഒന്നുപോല്‍ പിറന്നവര്‍ മര്‍ത്യരാം നിങ്ങളെല്ലാം
ഇല്ലെനിക്കത്തില്‍ ഭാവ ഭേദം തെല്ലും

തേടുവിന്‍  നിങ്ങള്‍ക്കുള്ളില്‍
തിളങ്ങും ചൈതന്യം ഞാന്‍
കാണാം നിങ്ങള്‍ക്കെന്നെ
കീടങ്ങള്‍ക്കുള്ളില്‍ പോലും

കേള്‍ക്കുന്നില്ലാരും ദൈവത്തിന്‍ വാക്കുകള്‍
കേള്‍ക്കുന്നു ഉച്ചഭാഷിണി ഘോരം ഘോരം
by :Nidheesh Varma Raja.u






Saturday 1 September 2012

ആഗോള മാനവീക മാന്ദ്യം

പ്രണയത്തിന്‍റെ വില ഷെയര്‍ മാര്‍ക്കറ്റ്‌ പോലെ
ചിലപ്പോള്‍ ഭയങ്കരമായി ഉയരും
ചിലപ്പോള്‍ ഇടിഞ്ഞുതാഴും
എങ്കിലും  സാധാരണക്കാര്‍ക്ക് എപ്പോഴും നഷ്ടം

മൂല്യങ്ങള്‍ ഇന്ത്യന്‍ രൂപ പോലെ
വില എന്നും പുതിയ താഴ്ച്ചകളില്‍

സുഹൃദങ്ങള്‍ഊഹ കച്ചവടം പോലെ
നഷ്ടങ്ങള്‍ ഊഹിക്കുന്നതിനപ്പുറം

വിലക്കയറ്റം അവശ്യവസ്തുക്കള്‍ക്ക് മാത്രം
പിന്നെ ജാടയ്കും പുറം പൂച്ച്കള്‍ക്കും