എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday, 25 March 2014

കുറും കവിതകൾ (ഹൈക്കു ഗ്രൂപ്പിൽ പോസ്റ്റിയത്)


മഴ കാത്ത് വയലും
കുട കച്ചവടക്കാരും
പിന്നെ കുറേ കവികളും
=============================
=============================

പഠനക്കൂട്ടിൽ നിന്ന്
പരീക്ഷ വാതിൽ കടന്ന്
കുറേ പറവകൾ
===============================
=============================
അണികൾക്കാവേശം
അമരത്തെ കച്ചോടം
രാഷ്ട്രീയം
===========================
===========================
ആഴിതന്നാഴത്തിൽ
ബുദ്ധിതന്നാഴം ശൂന്യം
വിമാനം
(മലേഷ്യൻ വിമാനം കടലിൽ)
===============================
============================
വിഷു വണ്ടി വൈകി
പറന്നെത്തീ കൊന്നപ്പൂക്കൾ
===============================
=====================================
പ്രണയം പൂത്തു
ഒപ്പം പൂത്ത പനീർപൂ
രക്തസാക്ഷി
================================
=================================
ജീവിത ഭാരം
ഹൃദയ സഞ്ചി പൊട്ടി
ചിതറി തെറിച്ചത്
ഒരു കുടുംബത്തിന്റെ സ്വപ്നം
====================================
=======================================
കുത്തുകൊള്ളാൻ കീ ബോർഡും
ലൈക്ക് വാങ്ങാൻ പോസ്റ്റിയോരും

9 comments:

  1. കടലമണി ഹൈക്കുകള്‍

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Like iddan nookkiyathaanu. Vannilla.
    Ithaa likkunnu.
    Best wishes.

    ReplyDelete
  4. ആഴിതന്നാഴത്തിൽ
    ബുദ്ധിതന്നാഴം ശൂന്യം
    വിമാനം
    (മലേഷ്യൻ വിമാനം കടലിൽ)


    കുത്തുകൊള്ളാൻ കീ ബോർഡും
    ലൈക്ക് വാങ്ങാൻ പോസ്റ്റിയോരും

    ചൊല്ലലിൽ ചേലുള്ള ചെല്ല കുറും കവിതകൾ...!

    ReplyDelete
  5. നന്നായിരിക്കുന്നു ഭായ്... :-)

    ReplyDelete
  6. നല്ല ഹൈക്കുകൾ


    ശുഭാശംസകൾ.....

    ReplyDelete
  7. എല്ലാം നന്നായിട്ടുണ്ട്..
    ആശംസകൾ !

    ReplyDelete
  8. ശക്തിയുള്ള ചെറിയ വാക്കുകൾ നന്നായിരിക്കുന്നു

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......