ആദികാലമതില്‍ ആകെയൊന്നായി
അനന്തം ആനന്ദമേകരൂപം
മഹാ പ്രപഞ്ചത്തെയുള്ളിലാക്കി
ഒരു വന്മരത്തിന്‍ വിത്തെന്ന പോലെ
പരമാത്മരൂപം അരുളുന്ന കാലം
ഒരു കുഞ്ഞു പൂവ് വിടരുന്ന പോലെ
വിടരുന്നു വിലസുന്നു അതിന്‍ പ്രഭാവം
തുടരുന്നതീക്രിയ അനന്തകാലം
അതിനുള്ളിലായൊരു കുഞ്ഞു ഗോളം
ഭൂലോകമാകുന്ന ജീവ ലോകം
അതിനെ ആകെ അടക്കി വാഴാന്‍
അത്ത്യാര്ത്തി പൂണ്ടു നരജീവികള്‍ വാണിടുന്നു
കൈയ്യാല്‍ തൊടുന്നത് സ്വന്തമാക്കാന്‍
കണ്ണാല് കാണ്മത് പേരിലാക്കാന്‍
ഭൂമിക്കിതാകെ വിനയെന്നത് ഓര്ത്തിടാതെ
സഹ ജീവി നാശമത് കൂസിടാതെ
തന്‍ കാര്യ നേട്ടമത് ലക്ഷ്യമോടെ
ആവേശമോട് പണിപെടും ബുദ്ധിശാലി
ഈ ഭൂമിമൊത്തം കാല്‍കീഴിലെന്നാല്‍
ഓര്‍ക്കുന്നതില്ല അവന്‍റെ കാലം
ദീര്‍ഘായുഷ്മന്റെ നൂറുകൊല്ലം
അതീ പ്രപഞ്ചത്തില്‍ നിമിഷ നേരം
ഇന്നീ പ്രപഞ്ചത്തിന്‍ വലിപ്പമോര്ത്താല്‍
അതില്‍ അടങ്ങുന്ന മഹത്ത്വമോര്ത്താല്‍
അലയാഴി കണ്ട കുഞ്ഞു കണക്കെ നമ്മള്‍
അത്യാഹ്ലാദ വിസ്മയമോട് നോക്കിനില്‍ക്കും
അനന്തം ആനന്ദമേകരൂപം
മഹാ പ്രപഞ്ചത്തെയുള്ളിലാക്കി
ഒരു വന്മരത്തിന്‍ വിത്തെന്ന പോലെ
പരമാത്മരൂപം അരുളുന്ന കാലം
അതിന്‍റെ ഊര്‍ജ്ജം സ്വതന്ത്രമായി
അതില്‍നിന്ന് വിരിയുന്നു മഹാപ്രപഞ്ചംഒരു കുഞ്ഞു പൂവ് വിടരുന്ന പോലെ
വിടരുന്നു വിലസുന്നു അതിന്‍ പ്രഭാവം
തുടരുന്നതീക്രിയ അനന്തകാലം
അതിനുള്ളിലായൊരു കുഞ്ഞു ഗോളം
ഭൂലോകമാകുന്ന ജീവ ലോകം
അതിനെ ആകെ അടക്കി വാഴാന്‍
അത്ത്യാര്ത്തി പൂണ്ടു നരജീവികള്‍ വാണിടുന്നു
കൈയ്യാല്‍ തൊടുന്നത് സ്വന്തമാക്കാന്‍
കണ്ണാല് കാണ്മത് പേരിലാക്കാന്‍
ഭൂമിക്കിതാകെ വിനയെന്നത് ഓര്ത്തിടാതെ
സഹ ജീവി നാശമത് കൂസിടാതെ
തന്‍ കാര്യ നേട്ടമത് ലക്ഷ്യമോടെ
ആവേശമോട് പണിപെടും ബുദ്ധിശാലി
ഈ ഭൂമിമൊത്തം കാല്‍കീഴിലെന്നാല്‍
ഓര്‍ക്കുന്നതില്ല അവന്‍റെ കാലം
ദീര്‍ഘായുഷ്മന്റെ നൂറുകൊല്ലം
അതീ പ്രപഞ്ചത്തില്‍ നിമിഷ നേരം
ഇന്നീ പ്രപഞ്ചത്തിന്‍ വലിപ്പമോര്ത്താല്‍
അതില്‍ അടങ്ങുന്ന മഹത്ത്വമോര്ത്താല്‍
അലയാഴി കണ്ട കുഞ്ഞു കണക്കെ നമ്മള്‍
അത്യാഹ്ലാദ വിസ്മയമോട് നോക്കിനില്‍ക്കും