Labels
- ഇംഗ്ലീഷ് കവിതകള്‍ (6)
- കഥ +കവിത+കിറുക്ക് (2)
- കവിതകള്‍ (45)
- ചെറുകഥ. (1)
- നുറുങ്ങു ചിന്തകള്‍ (13)
- ഫലിതം (1)
- ബാലകഥ (1)
- ബ്ലോഗ് മീറ്റ് (1)
- ഭക്തി കവിതകള്‍ (3)
- മിനിക്കഥ (6)
- ലേഖനം (7)
- വേദാന്തം (5)
- ഹൈക്കു (2)
Tuesday, 22 May 2012
Labels:
നുറുങ്ങു ചിന്തകള്‍
പൂക്കാറായ തേന്‍ മാവിനെ വെട്ടി നട്ടാല്‍ കിളിക്കാത്ത മാവിന്‍റെ സ്വപ്നം കാണുന്നവരാണ് മാവോയിസ്റ്റുകളും തീവ്രവാദികളും...........
നിധീഷ്
നിധീഷ്
Labels:
നുറുങ്ങു ചിന്തകള്‍
കിണറ്റില്‍ ഇറങ്ങുന്നതും കിണറ്റില്‍ വീഴുന്നതും തമ്മില്‍ വല്ല്യ വ്യത്യാസമുണ്ട്. ഓരോ പ്രവര്‍ത്തി ചെയ്യുമ്പോഴും നാം കിണറ്റില്‍ ഇറങ്ങുകയാണ് വീഴുകയല്ല എന്ന് ഉറപ്പു വരുത്തണം. നിധീഷ്
Labels:
നുറുങ്ങു ചിന്തകള്‍
ജീവിതം സൈക്കിള്‍ ചവിട്ടുന്നപോലെയാണ് ...
ഇന്നില്‍ മാത്രം ശ്രദ്ധിക്കുന്നതും നാളെയില്‍ മാത്രം ശ്രദ്ധിക്കുന്നതും ശരിയല്ല .
ഇന്ന് ഇടതു പെടലും നാളെ വലതു പെടലു മായി കണക്കാക്കും.രണ്ടിനും തുല്ല്യ പ്രാധാന്യം കൊടുത്താലേ ജീവിതം മുന്നോട്ടു പോവൂ.........................
(ഈശ്വരനെ handle ആയി കണക്കാക്കാം.) നിധീഷ് വര്‍മ്മ
ഇന്നില്‍ മാത്രം ശ്രദ്ധിക്കുന്നതും നാളെയില്‍ മാത്രം ശ്രദ്ധിക്കുന്നതും ശരിയല്ല .
ഇന്ന് ഇടതു പെടലും നാളെ വലതു പെടലു മായി കണക്കാക്കും.രണ്ടിനും തുല്ല്യ പ്രാധാന്യം കൊടുത്താലേ ജീവിതം മുന്നോട്ടു പോവൂ.........................
(ഈശ്വരനെ handle ആയി കണക്കാക്കാം.) നിധീഷ് വര്‍മ്മ
Friday, 11 May 2012
മാലിന്ന്യപെട്ടി
Labels:
കവിതകള്‍
മാലിന്ന്യപെട്ടി
ഹൃദയമെന്ന പേര്‍ വിളിക്കും മാലിന്യപെട്ടി
ഉള്ളിലായി കുടിയിരിക്കും മാലിന്യപെട്ടി
ചില്ല് കൊണ്ട് വാര്‍ത്തെടുത്ത മാലിന്യപ്പെട്ടി
ഈശ്വരന്‍ കുടിയിരിക്കും മാലിന്യപെട്ടി
ചിലനേരം മാലിന്യം കുന്നുകൂടി
പൊട്ടിത്തകരുന്ന മാലിന്യപെട്ടി.....
സ്വപ്നത്തിന്‍ തകര്‍ന്ന ചില്ലുകളും
ചിന്തതന്‍ ചെറു ചീള്കളും
ഈ സമൂഹത്തിന്‍ മാലിന്യവും
ഉണ്ടതില്‍ വേര്‍തിരിക്കാത്തതായി
കാക്കയും ശ്വാനനും പോലുമില്ലീ-
മാലിന്യകൂംബാര കൂട്ടിനായി.....
മാലിന്യത്തിന്‍ ഭാരമോക്കെ നീക്കിയെറഞ്ഞു
സ്നേഹപുഷപം വിരിയുന്ന വാടിയാക്കിടാം
അല്പേനരമുള്ളിലോന്നു നോക്കിയിരുന്നാല്‍
ഉള്ളിലോളളരീശ്വ്‌രന്‍റെ ചൈതന്യം കാണാം
കോപ്പി റൈറ്റ് : നിധീഷ് വര്‍മ്മ രാജാ. യു
copy right:Nidheesh Varma Raja.U
Saturday, 5 May 2012
നന്മതന്‍ ആര്‍ദ്രത
Labels:
കവിതകള്‍
ഹൃദയത്തില്‍ നന്മതന്‍ ആര്‍ദ്രതഇല്ലങ്കില്‍
ജീവിതം മരുഭൂമിയാവും ...............
ഹൃദയത്തിനുള്ളിലെ നന്മതന്‍ ഉറവ നാം
നിത്യവും ഹൃദയത്തില്‍ കാത്തിടേണം
കാലവും കഠിനമാം ജീവിത ചിത്രവും
താപമായ് നന്മയെ വറ്റിച്ചിടാം.........
എങ്കിലും നന്മതന്‍ കണിക ചുരത്തുകില്‍
മരുഭൂമിയാവില്ല നിന്‍ ജീവിതം
നന്മ തുടിക്കുന്ന വാക്കുകളും
നഷ്ടമില്ലാത്ത സഹായങ്ങളും
നിന്നുള്ളില്‍ ഒഴിയാതെ ഉണ്ടാവണം .....
നഷ്ടങ്ങളിത്തിരി സംഭവിക്കാം
കഷ്ടം ചിലരത് നേട്ടമാക്കാം ....
ഒട്ടും മടിക്കേണ്ട നന്മയാല്‍ നാം
ദീപം കൊളുത്തുക പ്രാര്‍ത്ഥനയില്‍
ജാഗ്രതയല്പം മനസ്സില്‍ വേണം
ആളും തരവും അറിഞ്ഞു വേണം ...
കോപ്പി റൈറ്റ് : നിധീഷ് വര്‍മ്മ
Friday, 4 May 2012
Labels:
നുറുങ്ങു ചിന്തകള്‍
ദൈവത്തിന്റെ സോഷ്യലിസത്തെ ക്കുറിച്ച് നമുക്കധികം അറിയില്ലാന്നു തോന്നുന്നു .അതുകൊണ്ടാണല്ലോ നാം എപ്പോഴും സ്വയം താഴ്ത്തിക്കെട്ടുന്നത് അല്ലെങ്കില്‍ മറ്റൊരാളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്... , നമ്മള്‍ അധെഹാതോട് അകല്‍ച്ച പാലിക്കുന്നത് , അല്ലെങ്കില്‍ കുറ്റപ്പെടുത്തുന്നത്, പക്ഷെ നാം തിരിച്ചറിയുന്നില്ല നമ്മുടെ ഏറ്റവും വലിയ ബന്ധുവിനെ അവന്‍ കരുതിവച്ചിരിക്കുന്ന സ്നേഹത്തെ....................... നിധീഷ് വര്‍മ്മ
Subscribe to:
Posts (Atom)